വെ​ള്ള​ക്കെട്ട് പ​രി​ഹ​രി​ക്കു​ം: എ​ൻ​എ​ച്ച് പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ
Friday, May 17, 2024 12:54 AM IST
ത​ളി​പ്പ​റ​മ്പ്: നാ​ഷ​ണ​ൽ ഹൈ​വേ പ്ര​വ​ർ​ത്തി​യാ​യി ബ​ന്ധ​പ്പെ​ട്ട കു​റ്റി​ക്കോ​ൽ മു​ത​ൽ കു​പ്പം വ​രെ​യു​ള്ള റോ​ഡി​ന്‍റെ ഇ​രു​വ​ശ​വുമുള്ള വെ​ള്ള​ക്കെ​ട്ട് പ്രശ്നം പരിപരിക്കുമെന്ന് നാ​ഷ​ണ​ൽ ഹൈ​വേ പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ പു​ന​യ്കു​മാർ. വെള്ളക്കെട്ട് പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി നാ​ഷ​ണ​ൽ ഹൈ​വേ പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ പു​ന​യ് കു​മാ​റി​നെ മു​ൻ​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ൺ മു​ഷി​ദാ​ർ കൊ​ങ്ങാ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ന്ദ​ർ​ശി​ച്ചു. ഇ​തേ തു​ട​ർ​ന്ന് പ്രോ​ജ​ക്ട് എ​ൻ​ജി​നി​യേ​ഴ്സ് സ്ഥ​ലം സ​ന്ദ​ർ​ശി​ക്കു​ക​യും പ്ര​ശ്നം പ​രി​ഹ​രി​ക്കാം എ​ന്ന് ഉ​റ​പ്പു ന​ൽ​കു​ക​യും ചെ​യ്തു.

തു​ട​ർ ച​ർ​ച്ച​​ക്ക​ൾ പി​ലാ​ത്ത​റ ഓ​ഫീ​സി​ൽ ന​ട​ത്താ​നും തീ​രു​മാ​നി​ച്ചു. ചെ​യ​ർ​പേ​ഴ്സ​ൺ മു​ർ​ഷി​ദ കൊ​ങ്ങാ​യി വൈ​സ് ചെ​യ​ർ​മാ​ൻ ക​ല്ലി​ങ്കി​ൽ പ​ദ്മ​നാ​ഭ​ൻ, പൊ​തു​മ​രാ​മ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​പി. മു​ഹ​മ്മ​ദ് നി​സാ​ർ, കൗ​ൺ​സി​ല​ർ​മാ​രാ​യ ഒ. ​സു​ഭാ​ഗ്യം, കെ. ​ര​മേ​ശ​ൻ, സി.​വി. ഗി​രീ​ശ​ൻ, വ​ത്സ​ല, ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി കെ.​പി. സു​ബൈ​ർ എ​ന്നി​വ​ർ ഹൈ​വേ ഓ​വ​ർ​സി​യ​ർ അ​ബ്ദു​ള്ള​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.