Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
പാട്ടഭൂമിയിൽ ജോയിക്ക് മിന്നും വിളവ്
ചെടിച്ചട്ടിയിലെ കുഞ്ഞൻ കൗതുകം
അതിശയിപ്പിക്കും നനകിഴങ്ങ് പെരു...
അധിക വരുമാനത്തിന് ഇടവിളയായി ...
കാർഷിക ഉത്പാദനം വർധിക്കാൻ തേന...
ജോർജ് ഫെർണാണ്ടസിന്റെ ഏദൻ ശരി...
നാടിന്റെ പെരുമയുമായി കലഞ്ഞൂർ ...
നാലു തലമുറകളുടെ "മധു' സ്മരണയി...
മുരിങ്ങ: പോഷക ശക്തി കേന്ദ്രം
Previous
Next
Karshakan
മുടക്ക് തുച്ഛം, വരുമാനം മെച്ചം; തേനീച്ച കൃഷിയിൽ അയൂബ് ഖാന് തികഞ്ഞ സംതൃപ്തി
Friday, May 3, 2024 11:43 AM IST
പ്രദീപ് ചാത്തന്നൂർ
അയൂബ് ഖാൻ പഠിച്ചത് ഇംഗ്ലീഷ് സാഹിത്യം. പക്ഷേ, ജീവിക്കാൻ പയറ്റുന്നതു തേനീച്ച ശാസ്ത്രം. അതിൽ അയൂബ് ഖാനും ഭാര്യ നസീമയ്ക്കും പൂർണ തൃപ്തി. തുച്ഛമായ മുതൽ മുടക്കും മെച്ചപ്പെട്ട വരുമാനവുമാണു കാരണം.
കൊല്ലം ജില്ലയിൽ വട്ടപ്പാറ എന്ന നിഷ്കളങ്ക മനസുകളുടെ കൊച്ചു ഗ്രാമത്തിൽ അയൂബ് ഖാന് തേനീച്ച കൃഷി ജീവനും ജീവിതവുമാണ്. വട്ടപ്പാറ ഗ്രാമത്തിൽ അയൂബ് ഖാൻമാർ പലരുണ്ട്. അവിടെയെത്തി അന്വേഷിച്ചാൽ ഏത് അയൂബ് ഖാൻ എന്ന മറുചോദ്യമുയരും.
തേനിച്ച വളർത്തുന്ന അയൂബ് എന്ന് പറഞ്ഞാൽ കൃത്യമായി പറഞ്ഞു തരും. കൊല്ലം ജില്ലയിലെ കരിങ്ങന്നൂർ വട്ടപ്പാറ കൊച്ചുകോണത്ത് വീട്ടിലാണ് താമസം. കേരള യൂണിവേഴ്സിറ്റിയിൽ നിന്നു ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടിയ അയുബ് തൊഴിൽ തേടി ആദ്യം സൗദിക്കാണു പറന്നത്.
ദീർഘകാലം അവിടെക്കഴിഞ്ഞെങ്കിലും ഒടുവിൽ മടുത്തു. തിരിച്ചു നാട്ടിലെത്തി. കൃഷിയിൽ പുതുതുടക്കം. പച്ചക്കറി കൃഷിയിലാണ് കൈവച്ചത്. പിന്നീട് കോഴി കൃഷിയിലേക്കും ആട് കൃഷിയിലേക്കും തിരിഞ്ഞു.
എന്തുകൊണ്ടോ ഒന്നിലും പിടിച്ചു നിൽക്കാനായില്ല. അങ്ങനെയിരിക്കെ, ഹോർട്ടികോർപ്പറേഷൻ നടത്തിയ തേനീച്ച പഠന ക്ലാസിൽ പങ്കെടുത്തു. അതോടെ തേനീച്ച കൃഷിയിൽ താത്പര്യമായി. ഹോർട്ടികോർപ്പിൽ നിന്നു ലഭിച്ച അഞ്ച് പെട്ടി തേനീച്ചകളുമായിട്ടായിരുന്നു തുടക്കം.
15 വർഷം മുന്‍പായിരുന്നു അത്. അവിടെ നിന്നു വളർന്ന അയൂബിന് ഇന്ന് 450 വൻതേനീച്ച കോളനികളുണ്ട്. രണ്ട് കോളനി ഇറ്റാലിയൻ തേനീച്ചകളും. ഇതിനു പുറമേ 200 കോളനി ചെറുതേനീച്ചകളുമുണ്ട്. ഒരു കോളനിയിൽ 20000 മുതൽ 30000 വരെ തേനീച്ചകളുണ്ടാകുമെന്നാണു കണക്ക്.
ഇറ്റാലിയൻ തേനിച്ചകൾക്കു വലിപ്പ കൂടുതലുണ്ട്. ഇതിന്റെ ഒരു കോളനിയിൽ നിന്നു 30 മുതൽ 50 കിലോ വരെ തേൻ ലഭിക്കും. എന്നാൽ, വലിപ്പക്കൂടുതലുള്ളതിനാൽ അവയെ കിളികൾ കൊത്തി തിന്നുമെന്ന പ്രശ്നവുമുണ്ട്. ഇക്കാരണത്താലാണു തേൻ കൂടുതൽ കിട്ടുമെങ്കിലും ഇറ്റാലിയൻ തേനീച്ചകളെ കർഷകർ ഒഴിവാക്കുന്നത്.
തേനിന് വില കൂടുതലുണ്ടെങ്കിലും ചെറുതേനീച്ചയിൽ നിന്നു വലിയ ആദായം കിട്ടില്ല. സാധാരണ നിലയിൽ ഒരു കൂട്ടിൽ നിന്നു 500 ഗ്രാം തേൻ വരെ കോളനിക്ക് വില കൂടുതലാണു താനും. എന്നാൽ, പ്രത്യേക പരിചരണം ആവശ്യമില്ല. സ്ത്രീകൾക്കും കുട്ടികൾക്കും വരെ ഇവയെ കൈകാര്യം ചെയ്യാം.
തേനിച്ച കൃഷിക്ക് വലിയ മുതൽമുടക്ക് ആവശ്യമില്ല. ശ്രദ്ധയും അധ്വാനവുമാണ് മുഖ്യം. തേനീച്ചയുടെ കുത്ത് സഹിക്കാൻ കഴിയാത്തതുമൂലമാണ് പലരും രംഗം വിടുന്നത്. അയൂബ് പെട്ടി നല്കിയ പലരും തേനീച്ചയുടെ കുത്ത് സഹിക്കാനാവാതെ തിരിച്ചു കൊടുത്ത സംഭവങ്ങളുമുണ്ടായിട്ടുണ്ട്.
തേനീച്ച കൃഷിക്ക് ഹോർട്ടികോർപ്പ് ഉൾപ്പെടെ വിവിധ ഏജൻസികൾ സഹായം നൽകുന്നുണ്ട്. പുതുതായി വരുന്നവർക്ക് ഹോർട്ടികോർപ്പ് പരിശീലനവും തേനീച്ച പെട്ടികളും നൽകുന്നുണ്ട്. വായ്പകൾക്ക് സബ്സിഡിയും ലഭിക്കും. ഖാദി ബോർഡ് വായ്പ നൽകുന്നുണ്ട്. വ്യവസായ, കൃഷി വകുപ്പുകളും സഹായവുമായി രംഗത്തുണ്ട്.
തേനീച്ച കൃഷിക്കു മൂന്നു കാലഘട്ടങ്ങളുണ്ട്. ജൂണ്‍ മുതൽ ഓഗസ്റ്റ് വരെയുള്ള കാലഘട്ടത്തിൽ (മഴക്കാലം) തേനീച്ചകൾക്ക് ആഹാരം കൊടുക്കണം. പഞ്ചസാര ലായനിയാണ് പ്രധാനം. ഈ സമയത്ത് മുട്ടയിടുകയോ തേൻ ഉത്പാദനമോ ഇല്ല.
കൂടിനു പുറത്തേയ്ക്ക് തേനീച്ചകൾ പോകാറുമില്ല. ഓഗസ്റ്റ്- ഡിസംബർ വളർച്ചാ കാലമാണ്. മുട്ടയിടുന്ന സമയമാണിത്. ഈ കാലത്തും തീറ്റ കൊടുക്കണം. ജനുവരി- മാർച്ച് വരെയുള്ള കാലത്താണ് തേൻ കിട്ടുന്നത്.
കടന്നൽ ഭീഷണി
കുളവി (കടന്നൽ) ആക്രമണം തേനീച്ച കൃഷിക്ക് വലിയ ഭീഷണിയാണ്. അടപ്പുഴു ശല്യവും പ്രശ്നമാണ്. ഒരു തരം നിശാശലഭങ്ങൾ തേനീച്ച കൂടുകളിൽ അതിക്രമിച്ചു കയറി മുട്ടയിടും. ഈ മുട്ടകൾ വിരിഞ്ഞു പുഴുവാകുന്പോൾ (അടപ്പുഴു) തേനീച്ചയുടെ മുട്ടകൾ തീറ്റയാക്കും.
ഇതിനെതിരെ എപ്പോഴും ജാഗ്രതയുണ്ടാവണം. തേനീച്ചകൾക്കു പൊതുവേ രോഗം ബാധിക്കാറില്ല. എന്നാൽ, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നു കൊണ്ടുവരുന്നതിന് രോഗബാധയുണ്ടാകാൻ സാധ്യതയുണ്ട്. ഇവയുമായുള്ള സന്പർക്കമുണ്ടായാലും നമ്മുടെ തേനീച്ചകൾക്കും രോഗം ബാധിക്കാം.
കാലാവസ്ഥ വ്യതിയാനം തേനീച്ച കൃഷിയെ കാര്യമായി ബാധിക്കാറുണ്ട്. തേൻകാലത്ത് (ജനുവരി മാർച്ച്) മഴ പെയ്താൽ തേൻ ഉത്പാദനം കുറയും. റബറിന്റെ പൂന്പൊടിയിൽ നിന്നു നല്ല തേൻ കിട്ടും. ചെറുനാരകത്തിന്റെ പൂന്പൊടിയിൽ നിന്നു ലഭിക്കുന്ന തേനാണ് ഏറ്റവും മികച്ച ഗുണമുള്ളത്.
ആണീച്ചകളെ (മടിയൻ ഈച്ച) കൂടുതൽ വളരാൻ അനുവദിക്കാതെ നശിപ്പിക്കുന്നതാണ് ഉചിതം. ഇവ കൂട്ടിലിരുന്നു പെണ്ണീച്ചകൾ കൊണ്ടുവരുന്ന പൂന്പൊടി തിന്നുന്നതും റാണി ഈച്ചകളുമായി ഇണ ചേരുന്നതും മാത്രമാണു ജോലി.
ഇളംപ്രായത്തിലുള്ള പെണ്ണീച്ചകളുടെ തലയിൽ നിന്നുണ്ടാകുന്ന ഒരു തരം ദ്രാവകം (ജെൽ) ആണ് റാണി ഈച്ചകളുടെ ആഹാരം. റാണി നഷ്ടപ്പെട്ടാൽ അത് മുട്ടയ്ക്ക് കൊടുക്കും.ഈ ദ്രാവകം കഴിച്ചു മുട്ട വിരിഞ്ഞാൽ അതിൽ അധികവും റാണി ഈച്ചകളായിരിക്കും.
ഇത്തരം മുട്ടകൾക്ക് വലിപ്പക്കൂടുതലായിരിക്കും. ഇത്തരത്തിൽ റാണി ഈച്ചകൾ കൂടുതലുണ്ടായാൽ അവ പരിവാരങ്ങളുമായി പറന്നുപോകാനാണ് ശ്രമിക്കുക. ഇത് നേരത്തെ തിരിച്ചറിഞ്ഞ് റാണി സെൽ മാറ്റുന്നതാണ് ഉചിതം.
ഇളം പ്രായത്തിലുള്ള തേനീച്ചകൾ ഉത്പാദിപ്പിക്കുന്ന റോയൽ ജെല്ലി മറ്റൊരു ആദായമാണ്. ഇത് പ്രധാനമായും സൗന്ദര്യവർധക ഉത്പന്നങ്ങൾ നിർമിക്കാനാണ് ഉപയോഗിക്കുന്നത്. പൂന്പൊടി ഉപയോഗിച്ച് മറ്റു രാജ്യങ്ങളിൽ മൂല്യവർധിത ഉത്പന്നങ്ങൾ നിർമിക്കുന്നുണ്ട്.
തേനടയിൽ നിന്നും മൂല്യവർധിത ഉത്പന്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. തേൻകാലം കഴിഞ്ഞാണ് കൂട്ടിൽ നിന്നു തേനട (തേൻ പാര്) ശേഖരിക്കുന്നത്. പുതിയ സംരംഭകർക്കു മാർഗ നിർദേശങ്ങൾ നൽകുന്ന അയൂബ് തേനീച്ച കോളനികളും വിതരണം ചെയ്യുന്നുണ്ട്.
ഒപ്പം തേൻ ഉപയോഗിച്ച് മൂല്യവർധിത ഉത്പന്നങ്ങളും തയാറാക്കി വിപണനം നടത്തുന്നുണ്ട്. കാന്താരിത്തേൻ, ബ്രഹ്മിത്തേൻ, തുളസി തേൻ, ഇഞ്ചി തേൻ, മഞ്ഞൾ തേൻ, ഈന്തപ്പഴതേൻ, കശുവണ്ടി തേൻ, വെളുത്തുള്ളി തേൻ തുടങ്ങിയവയാണ് മൂല്യ വർധിത ഉത്പന്നങ്ങൾ. തേനിന്റെ വിപണനമാണ് പ്രധാന പ്രശ്നമെന്ന് അയൂബ് പറയുന്നു.
ഫോണ്‍: 98954 14347.
പാട്ടഭൂമിയിൽ ജോയിക്ക് മിന്നും വിളവ്
കൃഷിഭൂമി സ്വന്തമായിട്ടില്ലെങ്കിലും കാർഷികാഭിമുഖ്യമുണ്ടെങ്കിൽ പാട്ടഭൂമിയിലും നൂറുമേനി വിളയി
ചെടിച്ചട്ടിയിലെ കുഞ്ഞൻ കൗതുകം
വൻവൃക്ഷങ്ങളുടെ വളർച്ച നിയന്ത്രിച്ച് കുഞ്ഞൻ മരങ്ങളാക്കി ചെടിച്ചട്ടികളിൽ വളർത്തുന്ന ജപ്പാനീ
അതിശയിപ്പിക്കും നനകിഴങ്ങ് പെരുങ്കാലൻ
ചെറുകിഴങ്ങ് വർഗത്തിൽ നെടുങ്കാലനാണു കേമനെങ്കിൽ നനകിഴങ്ങിൽ അതിശയിപ്പിക്കുന്നതു പെരുങ്കാലൻ.
അധിക വരുമാനത്തിന് ഇടവിളയായി തെങ്ങിൻ തോപ്പിൽ മാങ്കോസ്റ്റിൻ
തെങ്ങിൻ തോപ്പിൽ ഇടവിളകളായി ഹ്രസ്വ-ദീർഘകാല വിളകൾ കൃഷി ചെയ്യുന്ന രീതി പണ്ടുമുതൽ തന്നെയുള്ള
കാർഷിക ഉത്പാദനം വർധിക്കാൻ തേനീച്ചവളർത്തൽ
കേരളത്തിലെ കാർഷിക വിള സമൃദ്ധിക്കു കാരണം ആയിരക്കണക്കിനു വരുന്ന ഷഡ്പദങ്ങൾ വഴി നടക്കുന്ന പരപ
ജോർജ് ഫെർണാണ്ടസിന്റെ ഏദൻ ശരിക്കും ഏദൻതോട്ടം
ടിനു മുന്നിൽ പടർന്നു, വെള്ള നിറത്തിൽ സുഗന്ധവാഹിയായ പുഷ്പങ്ങളുമായി നിൽക്കുന്നത് ചെറി ബ്ലോസം.
നാടിന്റെ പെരുമയുമായി കലഞ്ഞൂർ തേൻ
ഒരു വർഷം കലഞ്ഞൂരിൽ നിന്നു വില്പന നടത്തുന്നത് 20,000 കിലോ തേൻ. പത്തനംതിട്ട ജില്ലയിൽ കുളത്തൂർ ഏ
നാലു തലമുറകളുടെ "മധു' സ്മരണയിൽ തേനീച്ച ഫിലിപ്പ്
പണ്ടു കുമളിക്കു യാത്ര പോകുന്നവരുടെ പ്രധാന ലക്ഷ്യം തേക്കടിയായിരുന്നു. അവിടെയെത്തി ബോട്ടുയാത്ര
മുരിങ്ങ: പോഷക ശക്തി കേന്ദ്രം
ഔഷധ ഗവേഷകരും ആരോഗ്യ സംഘടനകളും മുരിങ്ങയെ "പോഷക ശക്തി കേന്ദ്രം’ എന്നാണ് വിശേഷിപ്പിക്കുന്നത്.
കുട്ടിച്ചന് ജീവനാണ് അവക്കാഡോ
അടുത്തകാലത്തായി ഏറെ സ്വീകാര്യത നേടിയ വിദേശയിനം ഫലവർഗമാണ് അവക്കാഡോ. രുചികരവും പോഷകസമൃ
ദേശാടന തേനീച്ച കൃഷി പ്രോത്സാഹിപ്പിക്കാൻ ഫിയ
തേൻ സമൃദ്ധമായുള്ള സ്ഥലങ്ങളിലേക്ക് തേനീച്ചപെട്ടികൾ മാറ്റി വച്ചു തേൻ ശേഖരിക്കുന്നതിനെയാണ് ദേശ
ഏത്തവാഴയ്ക്ക് ഇടവിളയായി നിലക്കടലയും ചോളവും
പരന്പരാഗത കൃഷിക്കൊപ്പം മലയാളിക്ക് അത്ര പരിചിതമല്ലാത്ത ചോളവും നിലക്കടലയും നമ്മുടെ മണ്ണിലു
പോണാട് മാമ്മച്ചന്‍ മധുതര ജീവിതം
നാൽപതു വർഷം മുന്‍പു മരപ്പൊത്തുകളിൽ നിന്നു തേനീച്ചകളെ പുകച്ചു പുറത്തുചാടിച്ച് തേനെടുത്തു കുടി
നിലന്പൂർ വിശ്വന് തേനീച്ചകൾ മുത്ത്
ജീവിതമാർഗം തേടി വളരെ ചെറുപ്പത്തിൽ പിതാവിനോടൊപ്പം നെയ്യാറ്റിൻകരയിലെ വെള്ളറടയിൽ നിന്നു മല
കാട്ടാനകളെ തുരത്താൻ തേനീച്ച
കാട്ടാനകൾ കൂട്ടത്തോടെ കൃഷിയിടങ്ങളിൽ ഇറങ്ങിയാൽ ഉണ്ടാകുന്ന നഷ്ടം എത്രയെന്ന് മലയാളികൾക്ക് ആ
ആശ്രമത്തിലെ പച്ചക്കറികളുമായി വൈദികൻ
കൂത്താട്ടുകുളത്തും പരിസരങ്ങളിലും വിതരണം ചെയ്യപ്പെടുന്ന ആശ്രമത്തിലെ പച്ചക്കറികൾ പ്രസിദ്ധമാ
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താരം ചൈന ഡോൾ
ചെടികൾ ഇഷ്ടമില്ലാത്തവർ തീരെ ചുരുക്കം. അതു വീടിന്റെ സൗന്ദര്യം വർധിപ്പിക്കുന്നതിനൊപ്പം മനസിന
വിളകളെല്ലാം നൂറുമേനി; പൊന്നാണ് ബിനോയിയുടെ മണ്ണ്
കോട്ടയം ജില്ലയിൽ എലിക്കുളം പഞ്ചായത്തിലെ പൈക കുറ്റിക്കാട്ട് ബിനോയ് ജോസഫിന്റെ മണ്ണിൽ വിളയാത്ത
അതിമാരകം ആടുവസന്ത
ആടുകളിലെ പ്ലേഗ് എന്നറിയപ്പെടുന്ന മാരക സാംക്രമിക വൈറസ് രോഗമാണ് ആടുവസന്ത. പാരമിക്സോ എന്ന വൈ
നേന്ത്രവാഴ കൃഷിയിൽ ജോണിക്ക് പട്ടാളച്ചിട്ട
ഏറെക്കാലം പ്രവാസിയും പിന്നീട് യുഎൻ സമാധാന സേനയിൽ ഫോർവേഡ് ഓപ്പറേറ്റിംഗ് ബേസിൽ അഞ്ചുവർഷത്തോ
സ്ഥിരവരുമാനത്തിന് വെറ്റില കൃഷി
വെറ്റില കൃഷിയിൽ വെന്നിക്കൊടി പാറിക്കുന്ന കർഷകനാണു പത്തനംതിട്ട ജില്ലയിൽ അടൂരിനു സമീപം തോട്
സംരക്ഷിക്കേണ്ടതുണ്ട് നാടൻ കോഴികളേയും
ലഭ്യമായ ഭൂപ്രകൃതിക്കും, കാലവസ്ഥ, പരിപാലന സാഹചര്യങ്ങൾ എന്നിവയ്ക്കുമനുസരിച്ച് ഉരുത്തിരിഞ്ഞ
പാലാക്കാര്‍ക്ക് ഇനി തണ്ണീര്‍മത്തന്‍ ദിനങ്ങള്‍
കോട്ടയം: പാലായിലും തണ്ണിമത്തനോ... ആദ്യം എല്ലാവരും ഒന്ന് അതിശയിച്ചു. ഒന്നും രണ്ടു കിലോയല്ല പതിനാ
സമ്മിശ്ര കൃഷിയിൽ മൂന്നു പതിറ്റാണ്ടിന്റെ അനുഭവവുമായി ബേബി
എറണാകുളം ജില്ലയിൽ നെടുന്പാശേരി വിമാനത്താവളത്തിനടുത്ത് നെടുവത്തൂർ ചൊവ്വര തച്ചപ്പിള്ളി വീട്
വല്ലം നിറയെ കറിവേപ്പില
സുന്ദരന്റെ മൂന്നര എക്കർ കൃഷിത്തോട്ടം ഒരു സംഭവമാണെന്നു നാട്ടുകാർ പറയും. അതു വെറുതെ പറയുന്ന
നാട്ടിലും വളരും ഒട്ടകപ്പക്ഷി
മരുഭൂമിയിലെ പക്ഷി ഒട്ടകപ്പക്ഷി എന്നു വായിച്ചറിഞ്ഞതും വിശേഷിപ്പിച്ചതും ഇനി തിരുത്തി വായിക്കേണ്
സമ്മിശ്ര കൃഷിയിൽ ആഹ്ലാദത്തോടെ പ്രേംജിത്തും അജിതയും
ആദായകരമാക്കുക എന്നതിനൊപ്പം കൃഷിത്തോട്ടം ആകർഷകമാക്കുക എന്നതിന് ഒരു കർഷകന്റെ കലാബോധത്
നൂറുമേനി വിളയും ചിപ്പിക്കൂണ്‍
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണു കൂണും കൂണ് വിഭവങ്ങളും. രുചിയുടെ കാര്യത്തിൽ മാത്രമല്ല, പോഷ
ബംഗ്ലാവ് കുടിയിൽ 100 തികഞ്ഞ ജാതി മരങ്ങൾ
കാലടിയോടു ചേർന്നു പെരിയാറിന്റെ തീരത്ത് ബ്രിട്ടീഷുകാർ നട്ടുവളർത്തിയ ജാതിമരങ്ങൾക്കു പ്രായം
രോഗങ്ങളെ ചെറുക്കാൻ റബറിന് ക്രൗണ്‍ ബഡിംഗ്
കാലാവസ്ഥാവ്യതിയാനം, തുടർച്ചയായ മഴ, രോഗാണുക്കളുടെ സാന്നിധ്യം തുടങ്ങിയവ റബർ മരങ്ങളിൽ ഇലരേ

Latest News
സ്കൂൾ പ്രവേശനോത്സവം; സംസ്ഥാനതല ഉദ്ഘാടനം കൊച്ചിയിൽ
തിരുവനന്തപുരത്ത് വെള്ളക്കെട്ടിൽ വീണ് വയോധികൻ മരിച്ചു
സോഫ്റ്റ്വെയർ പിഴവ്; യുവാവിന്റെ അകൗണ്ടിലെത്തിയത് 9,900 കോടി രൂപ
സ്വാതി മലിവാളിന്റെ പരാതി: ഡൽഹി പോലീസ് കേജരിവാളിന്റെ വസതിയിൽ, സിസിടിവി ഡിവിആർ പിടിച്ചെടുത്തു
രോഗിയുടെ കൈയിൽ കമ്പി മാറിയിട്ട സംഭവം; ആരോപണം അടിസ്ഥാനരഹിതമെന്ന് ഓർത്തോപീഡിക്സ് വിഭാഗം

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top